

മുംബൈയില്‍ ക്യാന്‍സര്‍ രോഗികള്‍ കൂടുന്നു
മുംബൈ: മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നടത്തിയ ക‍്യാന്‍സര്‍ സ്‌ക്രീനിങ് ക‍്യാംപെയ്നിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് മുംബൈയിലെ വര്‍ധിച്ചുവരുന്ന മലിനീകരണത്തോത് ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നുവെന്നാണെന്ന് സര്‍ക്കാര്‍. ഇത് രോഗം നിര്‍ണയിക്കപ്പെട്ട കേസുകളില്‍ 57 ശതമാനം വരുമെന്ന് ആരോഗ്യമന്ത്രി പ്രകാശ് അബിത്കര്‍ നിയമസഭയെ അറിയിച്ചു.
സ്ത്രീകള്‍ക്കിടയിലെ സ്തനാര്‍ബുദ കേസുകള്‍ ആശങ്കാജനകമായ പ്രവണത കാണിക്കുന്നുണ്ടെന്നും നേരത്തേ കണ്ടെത്തുന്നതിലെ കാലതാമസമാണ് മൊത്തത്തിലുള്ള കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ക‍്യാൻസർ കേസുകള്‍ വര്‍ധിച്ചുവരുന്നത് നേരിടുന്നതിനായി കാന്‍സര്‍ പരിശോധനയും ചികിത്സാ സൗകര്യങ്ങളും വിപുലീകരിക്കാനും താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ത്രിതല ആരോഗ്യ സംരക്ഷണ സംവിധാനം സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.