ഭക്ഷണം മോശം; മഹാരാഷ്ട്ര എംഎല്‍എ ഹോസ്റ്റലിലെ ക്യാന്‍റീൻ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അജന്ത കാറ്റേഴ്സിന്‍റെ കാറ്ററിങ് ലൈസന്‍സ് ആണ് റദ്ദാക്കിയത്
Canteen license in MLA hostel suspended

എംഎല്‍എ ഹോസ്റ്റലിലെ ക്യാന്റീന്‍ ലൈസന്‍സ് സസ്‌പെന്‍ഡെ ചെയ്തു

Updated on

മുംബൈ : പഴകിയ ഭക്ഷണം നല്‍കിയെന്നാരോപിച്ച് ശിവസേന എംഎല്‍എ ജീവനക്കാരനെ മര്‍ദിച്ച മുംബൈയിലെ എംഎല്‍എ ഹോസ്റ്റലിലെ ക്യാന്‍റീൻ നടത്തുന്ന അജന്ത കാറ്റേഴ്സിന്റെ കാറ്ററിങ് ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

ബുധനാഴ്ച ആകാശവാണി എംഎല്‍എ ഹോസ്റ്റലിന് സമീപത്തെ ക്യാന്റീനില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണത്തിന് നിലവാരം ഇല്ലെന്ന് കണ്ടെത്തി.

പഴകിയ ഭക്ഷണം നല്‍കിയതിന് എംഎല്‍എമാരുടെ ഹോസ്റ്റല്‍ ക്യാന്‍റീനില്‍ ജീവനക്കാരനെ ഷിൻഡേ വിഭാഗം ശിവസേന എംഎല്‍എ സഞ്ജയ് ഗയ്ക്വാദ് മര്‍ദിച്ചതിന് പിന്നാലെയാണ് നടപടി.

വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് താന്‍ പലതവണ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ തിരുത്തല്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com