വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടത്തിന് കെയര്‍ 4 മുംബൈയ്ക്ക് ക്ഷണം

80 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയിരുന്നു
CARE 4 Mumbai invited to inaugurate Wayanad Township project

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടത്തിന് കെയര്‍ 4 മുംബൈയ്ക്ക് ക്ഷണം

Updated on

മുംബൈ: മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിലേക്ക് കെയര്‍ 4 മുംബൈ പ്രത്യേക ക്ഷണിതാക്കള്‍.

വയനാട് ദുരന്തത്തെ തുടര്‍ന്ന് വിനാശകരമായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും വീടും ഉപജീവന മാര്‍ഗവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സുരക്ഷിത പാര്‍പ്പിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയാണ് വയനാട് ടൗണ്‍ഷിപ്പ്. ദുരന്തത്തിന്‍റെ വ്യാപ്തി അറിഞ്ഞയുടന്‍ സര്‍ക്കാരുമായി സഹകരിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കെയര്‍4മുംബൈ പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്കായി നാല് വീടുകളുടെ നിര്‍മാണത്തിനായി 80 ലക്ഷം രൂപ കെയര്‍4മുംബൈ കേരള മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

logo
Metro Vaartha
www.metrovaartha.com