കെയര്‍ ഫോര്‍ മുംബൈ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

ആവശ്യപ്പെട്ടവര്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ എത്തിച്ചാണ് ഓണക്കിറ്റുകള്‍ നല്‍കിയത്
Care for Mumbai distributed onam kit

കെയര്‍ ഫോര്‍ മുംബൈ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

Updated on

മുംബൈ: മുംബൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് കെയര്‍ ഫോര്‍ മുംബൈ ഉത്രാട ദിവസം ഓണകിറ്റുകള്‍ ഇത്തവണയും എത്തിച്ച് നല്‍കി്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്, പ്രതിസന്ധി കുറഞ്ഞു വരുന്ന ഈ വര്‍ഷം അപേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും, അവശതയനുഭവിക്കുന്ന ആവശ്യപ്പെട്ടവര്‍ക്കെല്ലാം ഓണ കിറ്റുകള്‍ അവരുടെ സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കി.

ചിപ്‌സ്, ശര്‍ക്കര വരട്ടി, നാടന്‍ അരി, പരിപ്പ്, വെളിച്ചെണ്ണ, തേങ്ങ, പപ്പടം, അവിയല്‍, സാമ്പാര്‍, തോരന്‍, പച്ചക്കറി കിറ്റ്, ഇഞ്ചി, നേന്ത്രക്ക, ചെറുപഴം, പായസം മിക്‌സ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, സാമ്പാര്‍പ്പൊടി മുതലായവ അടങ്ങുന്ന കിറ്റുകള്‍ ആണ് ഇത്തവണ നല്‍കിയത്.

കൊവിഡ് പൊട്ടിപുറപ്പെട്ടപ്പോള്‍ രൂപം കൊണ്ട സംഘടന ഇതിനകം 12500 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കുകയും മെഡിക്കല്‍ സഹായം ഉള്‍പ്പെടെ രണ്ടു കോടി അമ്പത്തി അഞ്ച് ലക്ഷം രൂപയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംഘടന പ്രസിഡന്‍റ് എം.കെ. നവാസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com