കെയര്‍ഫോര്‍ മുംബൈ ചൂരല്‍മല പുനരധിവാസത്തിന് 80 ലക്ഷം രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചെക്ക് കൈമാറി
Care for Mumbai hands over Rs. 80 lakh for Chooralmala rehabilitation

കല്‍പ്പറ്റ ടൗണ്‍ഷിപ്പിലേക്ക് 4 വീടുകള്‍

Updated on

മുംബൈ: വയനാട് മുണ്ടക്കൈ ചൂരല്‍മല അതിജീവിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പണിയുന്ന കല്‍പ്പറ്റ ടൗണ്‍ഷിപ്പിലേക്ക് 4 വീടുകള്‍ കെയര്‍ ഫോര്‍ മുംബൈ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സ്വരൂപിച്ച 80 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കെയര്‍ മുംബൈ പ്രസിഡന്‍റ് എം.കെ. നവാസ്, സെക്രട്ടറി പ്രിയ വര്‍ഗീസ്, ട്രസ്റ്റികളായ തോമസ് ഓലിക്കല്‍, മെറിഡിയന്‍ വിജയന്‍, ട്രഷറര്‍ പ്രേംലാല്‍ എന്നിവരാണ് വന്യൂ മന്ത്രി കെ. രാജനോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചെക്ക് കൈമാറിയത്.

ഇതിന് മുന്‍പ് കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോഴും സാമൂഹിക പ്രതിബദ്ധതയോടെ ദുരിതബാധിതരെ ചേര്‍ത്ത് പിടിച്ചിട്ടുള്ള സന്നദ്ധ സംഘടനയാണ് കെയര്‍ ഫോര്‍ മുംബൈ. മഹാമാരിക്കാലത്ത് മുംബൈയിലെ പതിനായിരത്തിലധികം കുടുംബങ്ങളിലാണ് സഹായം എത്തിച്ചു നല്‍കിയത്.

അത്യാവശ്യക്കാര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തും ജീവന്‍രക്ഷാ മരുന്നുകള്‍ സാധ്യമാക്കിയും ഒന്നര കോടിയോളം രൂപയാണ് സംഘടന ഇതിനായി ചിലവഴിച്ചത്. കോവിഡ് കാലത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമാനമനസ്‌കരായ മലയാളികള്‍ വാട്ട്‌സപ്പ് ഗ്രൂപ്പിലൂടെ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് സംവിധാനമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ചാരിറ്റബിള്‍ ട്രസ്റ്റായി രൂപീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com