

രാഹുല്‍ ഗാന്ധി
മുംബൈ : സാക്ഷികള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലെ വാദം ഭിവണ്ഡിയിലെ കോടതി ഡിസംബര്‍ 20ലേക്ക് മാറ്റി. നിലവില്‍ സോലാപുരിലെ ബാര്‍ഷിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ അശോക് സായ്കറിന് വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ പറഞ്ഞു.
2014 മാര്‍ച്ച് ആറിന് ഭിവണ്‍ഡിക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷാണ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.