സന്ദീപാനന്ദഗിരിക്കെതിരേ മഹാരാഷ്ട്രയിൽ പൊലീസ് പരാതി

ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും വസായ് സനാതന ധർമ്മസഭ അധ്യക്ഷനുമായ കെ.ബി ഉത്തംകുമാറാണ് സന്ദീപാനന്ദഗിരിക്കെതിരേ പൊലീസിൽ പരാതി നല്കിയത്
Sandeepananda Giri
Sandeepananda Giri
Updated on

മുംബൈ: ഹൈന്ദവ ദൈവമായ ഗണപതിയെപ്പറ്റി സമൂഹമാ ധ്യമങ്ങളിലൂടെ അസഭ്യവും അപകീർത്തിപരവുമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് സന്ദീപാനന്ദഗിരിക്കെതിരേ മഹാരാഷ്ട്രയിൽ പൊലീസ് പരാതി. മുംബൈയ്ക്കടുത്തുള്ള പാൽഘർ ജില്ലയിലെ വസായിൽ ആണ് പരാതി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും വസായ് സനാതന ധർമ്മസഭ അധ്യക്ഷനുമായ കെ.ബി ഉത്തംകുമാറാണ് സന്ദീപാനന്ദഗിരിക്കെതിരേ പൊലീസിൽ പരാതി നല്കിയത്.

കെ.ബി ഉത്തംകുമാർ പൊലീസിന് പരാതി കൈമാറുന്നു
കെ.ബി ഉത്തംകുമാർ പൊലീസിന് പരാതി കൈമാറുന്നു

ഹൈന്ദവമത വിശ്വാസികളുടെ ആരാധന മൂർത്തിയായ ഗണേശ ഭഗവാനെ മനപൂർവം നിന്ദിച്ചതിലൂടെ കോടിക്കണക്കിന് വിശ്വാസികൾക്ക് പ്രയാസം ഉണ്ടായെന്നും സിപിഎമ്മിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. കൂടാതെ ഈ വ്യക്തി കുറെക്കാലമായി ഹൈന്ദവ ആരാധന മൂർത്തികളെ അധിക്ഷേപിക്കുകയാണെന്നും ഇത് സമൂഹത്തിൽ മത സ്പർദയ്ക്ക് ഇടയാക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. പുരാണങ്ങളിലെ ഭാഗങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിച്ച് ഹൈന്ദവ ആരാധന മൂർത്തിയായ ഗണേപതിയെ അധിക്ഷേപിച്ച സന്ദീപാനന്ദനഗിരിക്കെതിരേ സത്വര നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വസായ് വിരാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പൂർണ്ണിമ ചൗഗുലെ , വസായ് മണിക്‌പൂർ പൊലീസ് സബ് ഇൻസ്പെക്ടർ രാജശേഖർ സൽഗരെ എന്നിവർക്കാണ് പരാതി നല്കിയിരിക്കുന്നത്. ഈ വിഷയത്തിൽ സന്ദീപാനന്ദഗിരിക്ക് ശിക്ഷ വാങ്ങി നല്കും വരെ മുമ്പോട്ട് പോകുമെന്ന് പരാതി നല്കിയ ശേഷം കെ.ബി ഉത്തംകുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com