വ്യാജ പാസ്‌പോർട്ടിൽ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്ത യുവതിക്കും ഏജന്റിനുമെതിരെ കേസ്

പാകിസ്ഥാനിൽ പോയി തിരിച്ചെത്തിയ ശേഷമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്
വ്യാജ പാസ്‌പോർട്ടിൽ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്ത യുവതിക്കും ഏജന്റിനുമെതിരെ കേസ്
വ്യാജ പാസ്‌പോർട്ടിൽ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്ത യുവതിക്കും ഏജന്റിനുമെതിരെ കേസ്
Updated on

മുംബൈ: വ്യാജ പാസ്‌പോർട്ടിൽ പാക്കിസ്ഥാനിലേക്ക് പോയ താനെ സ്വദേശിയായ 23 കാരിയായ യുവതിക്കെതിരെയാണ് താനെ പൊലീസ് കേസെടുത്തത്. പാകിസ്ഥാനിൽ പോയി തിരിച്ചെത്തിയ ശേഷമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സനം ഖാൻ എന്നറിയപ്പെടുന്ന നഗ്മ നൂർ മക്‌സൂദ് അലി എന്ന യുവതിയാണ് വ്യാജരേഖകൾ ചമച്ച് വ്യാജ പാസ്‌പോർട്ടും വിസയുമായി പാക്കിസ്ഥാനിലേക്ക് പോയത്. യുവതിയെക്കൂടാതെ 20,000 രൂപയ്ക്ക് പാസ്‌പോർട്ടിന് വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിയുന്ന ട്രാവൽ ഏജന്റിനെതിരെയും പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 34-ാം വകുപ്പുകൾക്കൊപ്പം ഇന്ത്യൻ പാസ്‌പോർട്ട് ആക്‌ട് 465, 468, 471, 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. താനെ ലോകമാന്യ നഗർ ബസ് ഡിപ്പോയ്ക്കടുത്തുള്ള ഒരു കടയിൽ നിന്നാണ് നഗ്മ തന്റെ പേര് മാറ്റി ആധാർ കാർഡ്, പാൻ കാർഡ്, പെൺമക്കളുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയത്. മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഈ രേഖകൾ ഉപയോഗിച്ച് യുവതി പാസ്‌പോർട്ടിന് അപേക്ഷിക്കുകയായിരുന്നു. രേഖകൾ വെരിഫിക്കേഷനായി വർത്തക് നഗർ പൊലീസ് സ്റ്റേഷനിലും യുവതി സമർപ്പിച്ചു. ഈ വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ടും നേടി. വ്യാജ പാസ്‌പോർട്ടും വിസയും സഹിതം നഗ്മയും പെൺമക്കളും പാക്കിസ്ഥാനിലേക്ക് പോയി തിരിച്ചു വന്നു.

ഉത്തർപ്രദേശ് സ്വദേശിയായ നഗ്മ ഗാർഹിക പീഡനത്തെത്തുടർന്ന് ഭർത്താവ് മക്‌സുദ് അലിയെ ഉപേക്ഷിച്ചിരുന്നതായി പൊലിസ് അറിയിച്ചു. എന്നാൽ ഇപ്പോൾ പാകിസ്ഥാനിൽ നിന്നും ഒരു വിവാഹ ആലോചന വന്നതായും വിവാഹം കഴിക്കാനാണ് പാകിസ്ഥാനിൽ പോയതെന്നുമാണ് നഗ്മയുടെ മൊഴിയെന്നും പൊലിസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം ആരംഭിച്ചതായും ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും പൊലിസ് കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com