അഞ്ചാം ക്ലാസുകാരിയെ തല്ലിയ അധ്യാപികയ്‌ക്കെതിരേ കേസ്

ചെമ്പൂരിലെ സ്‌കൂളിലാണ് സംഭവം
Case filed against teacher who beat up fifth grader

അഞ്ചാം ക്ലാസുകാരിയെ തല്ലിയ അധ്യാപികയ്‌ക്കെതിരെ കേസ്

Updated on

മുംബൈ: അഞ്ചാം ക്ലാസുകാരിയെ ചൂരല്‍കൊണ്ട് അടിച്ചതിന് അധ്യാപികയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. മാര്‍ച്ച് 21-ന് ചെമ്പൂരിലെ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ ത്തുടര്‍ന്നാണ്‌ കേസെടുത്തത്.

ക്ലാസില്‍ സംസാരിച്ചതിനാണ് അധ്യാപിക അടിച്ചതെന്നാണ് പറയുന്നത്. തന്‍റെ മകള്‍ ക്ലാസില്‍ സംസാരിച്ചിട്ടില്ലെന്നും പിന്നിലേക്ക് നോക്കിയതിനാണ് അടിച്ചതെന്നുമാണ് പിതാവ് പരാതിയില്‍ പറയുന്നത്. സ്‌കൂളുകളില്‍ ചൂരല്‍ ഉപയോഗിക്കരുതെന്നാണ് നിയമം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com