ലിഫ്റ്റില്‍ ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കേസ്

കട ഉടമയ്‌ക്കെതിരെയാണ് കേസ്
Case filed in hydrogen balloon explosion in elevator

ലിഫ്റ്റില്‍ ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കേസ്

Updated on

മുംബൈ: ഗോരേഗാവിലെ പാര്‍പ്പിടസമുച്ചയത്തിലെ ലിഫ്റ്റില്‍ വച്ച് പിറന്നാള്‍ ആഘോഷത്തിനായി കൊണ്ടു വന്ന ഹൈഡ്രജന്‍ ബലുണ്‍ പൊട്ടിത്തെറിച്ച് തീ പിടിച്ച സംഭവത്തില്‍ കേസെടുത്തു.

ഫ്‌ലാറ്റിലെ ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിനായി കൊണ്ടുവന്ന ബലൂണുകളാണ് ലിഫ്റ്റിനുള്ളില്‍ പൊട്ടിത്തെറിച്ചത്. ബലൂണ്‍ നല്‍കിയ കട ഉടമയ്‌ക്കെതിരേയാണ് കേസെടുത്തത്. ആര്‍ക്കും കാരമ്യായ പരുക്കുകള്‍ ഉണ്ടായിരുന്നില്ല.

വിലക്കുറവില്‍ ലഭിക്കുന്ന ഹൈഡ്രജന്‍ വാതകം ബലൂണുകളില്‍ നിറച്ചതാണ് ഈ സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷിതമായ ഹീലിയത്തിന് പകരം അതിവേഗം തീപിടിക്കുന്ന ഹൈഡ്രജന്‍ ഉപയോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

logo
Metro Vaartha
www.metrovaartha.com