
മുംബൈ :വസായിൽ വിശ്വഹിന്ദു പരിഷത്തിന്റെന്റെയും ബജറംഗ്ദളിന്റെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ രാമനവമി ഘോഷയാത്ര നടത്തി. പഞ്ചവടി നാക്കയിൽ നിന്നാരംഭിച്ച ഘോഷയാത്ര അമ്പാടി നാക്ക, റെയിൽവെ സ്റ്റേഷൻ, പാർവ്വതി ക്രോസ് , പണ്ഡിറ്റ് ദിൻ ദയാൽ നഗർ, നവയുഗ് നഗർ എന്നിവിടങ്ങളിലൂടെ കടന്ന് ദിവാൻമൻ തലാവിന് സമീപം സമാപിച്ചു. വിവിധ വാദ്യഘോഷങ്ങളും ഫ്ലോട്ടുകളും അണിനിരന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്തു.
ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ ബി ഉത്തംകുമാർ , ബജറംഗ്ദൾ ജില്ലാ പ്രമുഖ് ദേവേന്ദ്ര ജന,ബി ജെ പി വസായ് റോഡ് മണ്ഡലം അധ്യക്ഷൻ രാമാനുജം സിംഗ്, ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ അഡ്വ. പരമാനന്ദ് ഓജ, ബജറംഗ്ദൾ നവഘർ വിഭാഗം സംയോജകൻ ദേവേന്ദ്ര മിശ്ര, ബജറംഗ്‌ദൾ നവഘർ വിഭാഗം സെക്രട്ടറി രമേശ് കപാഡിയ, ബി ജെ പി മഹിളാ മോർച്ച മണ്ഡലം അധ്യക്ഷ ശ്രീകുമാരി മോഹൻ ,ബി ജെ പി വസായ് റോഡ് മണ്ഡലം ജനറൽ സെക്രട്ടറി ഗോപാൽ പരബ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി