ടിക്കറ്റ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷംസ് ചന്ദ് 2023-24 സാമ്പത്തിക വർഷത്തിൽ ഈടാക്കിയത് ഒരു കോടി രൂപ പിഴ

2021-22 സാമ്പത്തിക വർഷത്തിൽ 1.25 കോടി രൂപ നേടിയാണ് ചന്ദ് മുമ്പ് ഇതേ നേട്ടം കൈവരിച്ചത്
ടിക്കറ്റ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷംസ് ചന്ദ് 2023-24 സാമ്പത്തിക വർഷത്തിൽ ഈടാക്കിയത് ഒരു കോടി രൂപ പിഴ

മുംബൈ: സെൻട്രൽ റെയിൽവേയുടെ ടിക്കറ്റ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷംസ് ചന്ദ് 2023-24 സാമ്പത്തിക വർഷത്തിൽ ഈടാക്കിയ പിഴ ഒരു കോടി രൂപ. സെൻട്രൽ റെയിൽവേയുടെ (സിആർ) മുംബൈ ഡിവിഷനിലെ ട്രാവൽ ടിക്കറ്റ് ഇൻസ്‌പെക്ടറായ മുഹമ്മദ് ഷംസ് ചന്ദ്, റെയിൽവേക്ക് പിഴ ഈടാക്കി വരുമാനം ഉണ്ടാക്കുന്നതിൽ തന്റെ അസാധാരണമായ സംഭാവന ഒരിക്കൽ കൂടി തെളിയിച്ചു.

2023-24 സാമ്പത്തിക വർഷത്തിൽ, ടിക്കറ്റില്ലാത്തതും ക്രമരഹിതവുമായ 10,686 യാത്രക്കാരിൽ നിന്ന് പിഴയായി ഒരു കോടി രൂപ പിരിച്ചെടുത്ത് ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകി അദ്ദേഹം ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

2021-22 സാമ്പത്തിക വർഷത്തിൽ 1.25 കോടി രൂപ നേടിയാണ് ചന്ദ് മുമ്പ് ഇതേ നേട്ടം കൈവരിച്ചത്. "ഇതുപോലെ പ്രഗത്ഭരായ ടിക്കറ്റ് പരിശോധന ഉദ്യോഗസ്ഥർ മറ്റ് ടിക്കറ്റ് പരിശോധകർക്ക് മാതൃകയാണ്. നിയമം പാലിക്കുന്നതിനും വരുമാനം നേടുന്നതിനുമുള്ള അവരുടെ അക്ഷീണമായ അർപ്പണബോധം ശ്ലാഘനീയമാണ്.ഈ വ്യക്തികളുടെ പ്രയത്‌നങ്ങൾ റെയിൽവേ ക്ക് എന്നും മുതൽ കൂട്ടാണ്. പ്രതിബദ്ധതയും കാര്യക്ഷമതയുമാണ് പ്രതിഫലിപ്പിക്കുന്നത്". സി ആർ ലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com