ലോക്കല്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ മധ്യറെയില്‍വേ

നടപടി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെക്കുറിച്ചുള്ള പരാതി കൂടുന്നതിനിടെ

Central Railway to conduct more inspections in first class coaches of local trains

ലോക്കല്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ കൂടുതല്‍ പരിശോധന

Updated on

മുംബൈ: മധ്യറെയില്‍വേ ലോക്കല്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചയ്യെുന്നവരെ കണ്ടെത്താന്‍ പ്രത്യേക ക്യാംപെയ്ന്‍ ആരംഭിച്ചു. അനധികൃത യാത്ര കുറയ്ക്കുന്നതിനായി എസി ലോക്കല്‍ ഹെല്‍പ്പ് ലൈന്‍ ടിക്കറ്റ് ചെക്കിങ് വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെയാണ് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളോ പാസുകളോ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരേ നിയമം കര്‍ശനമായി നടപ്പാക്കൊനൊരുങ്ങുന്നത്.

ഫസ്റ്റ് ക്ലാസ് കോച്ചുകളുടെ തിരക്കും അനധികൃത യാത്രക്കാര്‍ ദുരുപയോഗം ചെയ്യുന്നതും പരാതികളും ഉയരുന്നുണ്ട്. തിരക്കേറിയ സമയങ്ങളില്‍ എല്ലാ ഫസ്റ്റ് ക്ലാസ് കോച്ചുകളിലും പ്രത്യേകം രൂപീകരിച്ച ടിക്കറ്റ് പരിശോധനാ സ്‌ക്വാഡുകള്‍ നിലയുറപ്പിക്കും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) അംഗങ്ങളുടെ അകമ്പടിയോടെയായിരിക്കും ഇവ പ്രവര്‍ത്തിക്കുക.

യാത്രയിലുടനീളം, പരിശോധനയും വേഗത്തിലുള്ള നടപടിയും ഉറപ്പാക്കാന്‍ ഈ ടീമുകള്‍ പ്രവര്‍ത്തിക്കും. ടിക്കറ്റോ പാസോ ഇല്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാല്‍ ഉടനടി പിഴ ചുമത്തും. കൃത്യസമയത്ത് പിഴ അടയ്ക്കാത്ത യാത്രക്കാരെ അടുത്ത ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പില്‍ ടിക്കറ്റ് പരിശോധനാ ജീവനക്കാര്‍ക്ക് കൈമാറും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com