മുംബൈയിൽ 2 ദിവസം മഴയ്ക്കു സാധ്യത

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 20.4 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും റിപ്പോർട്ട്
Chance of rain in Mumbai for 2 days
മുംബൈയിൽ 2 ദിവസം മഴയ്ക്കു സാധ്യതfile
Updated on

മുംബൈ: നഗരത്തിലും മുംബൈ മെട്രൊ പൊളിറ്റൻ മേഖലയിലും (എംഎംആർ) ചൊവ്വ, ബുധൻ ദിവസങ്ങളിൽ നേരിയ മഴയോ ചാറ്റൽമഴയോ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചൊവ്വ ദിവസം താപനില കുറഞ്ഞത് 29 ഡിഗ്രി സെൽഷ്യസ് മുതൽ പരമാവധി 33 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 20.4 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൺസൂൺ നഗരത്തിലേക്ക് പ്രവേശിക്കാൻ പോകുന്നതിനാൽ നേരിയ മഴയും മേഘാവൃതമായ അന്തരീക്ഷവും ആഴ്ചയിലുടനീളം നിലനിൽക്കുമെന്നും ഐ എം ഡി പ്രവചിക്കുന്നു. ഐഎംഡി റിപ്പോർട്ട് പ്രകാരം ജൂൺ 10 നും 11 ഇടയിൽ മൺസൂൺ മുംബൈയിൽ പ്രവേശിക്കും.എന്നിരുന്നാലും നഗരത്തിൽ കനത്ത മഴ ലഭിക്കുന്നത് വരെ ചൂടിന് കുറവ് ഉണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com