
മുംബൈ: ബിജെപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ വെള്ളിയാഴ്ച വസായിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷൻമാർ നടത്തുന്ന ജനസമ്പർക്ക സന്ദർശനത്തിന്‍റെ ഭാഗമായിട്ടാണ് പാൽഘർ നിയോജകമണ്ഡലത്തിൽപ്പെട്ട വസായിൽ ചന്ദ്രശേഖർ ബവൻകുലെ എത്തുന്നത്.
വൈകുന്നേരം 4 മണിക്ക് വസായ് റോഡ് വെസ്റ്റിലെ വൈ എം സി എ ഹാളിൽ വച്ച് സംസ്ഥാന അധ്യക്ഷൻ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട ഭാരവാഹികളുടെ യോഗം നടക്കും. 5 മണിക്ക് അമ്പാടി നാക്കയിൽ നിന്നും ആനന്ദ് നഗറിലെ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം വരെ ജനസമ്പർക്ക പദയാത്ര സംസ്ഥാന അദ്ധ്യക്ഷൻ നടത്തും. തുടർന്ന് സമാപന സമ്മേളനവും നടക്കുമെന്ന് ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു