ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്‌ കാണാൻ അവസരമൊരുക്കി ഹിൽ ഗാർഡൻ അയ്യപ്പ സംഘം

ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാൻ തയാറെടുക്കുകയാണ്.
ചന്ദ്രയാൻ-3യിലെ വിക്രം ലാൻഡറിൽ നിന്നു പുറത്തേക്കു വരുന്ന പ്രജ്ഞാൻ റോവർ, സാങ്കൽപ്പിക ചിത്രം.
ചന്ദ്രയാൻ-3യിലെ വിക്രം ലാൻഡറിൽ നിന്നു പുറത്തേക്കു വരുന്ന പ്രജ്ഞാൻ റോവർ, സാങ്കൽപ്പിക ചിത്രം.
Updated on

താനെ: ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്‌ കാണാൻ അവസരമൊരുക്കി ഹിൽ ഗാർഡൻ അയ്യപ്പ സംഘം താനെയും ഹിൽ ഗാർഡൻ ഹൗസിങ് ഫെഡറേഷനും.

ഇന്ന്‌ ചന്ദ്രയാൻ- 3 ബഹിരാകാശ വാഹനം, വിക്രം എന്ന ലാൻഡറിൽ നിന്നും പ്രഗ്യാൻ എന്ന പര്യവേഷണ മോഡ്യൂൾ ചന്ദ്രന്റെ തെക്കുദിശയിൽ ഇറക്കുന്നു. ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാൻ തയാറെടുക്കുകയാണ്.

ഈ ചരിത്രനിമിഷങ്ങൾ പൊതുജനങ്ങൾക്ക് കാണുന്നതിനായി ഹിൽഗാർഡന്റെ ക്ലബ്ബ്ഹൗസിൽ എൽഇഡി വാൾസ്ക്രീൻ ഒരുക്കിയിട്ടുണ്ടെന്നും ഇവിടേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം സെക്രട്ടറി ശശിധരൻ നായർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com