ചങ്ങമ്പുഴ കവിതാ പുരസ്‌കാരം ദീപ ബിബീഷ് നായര്‍ക്ക്

രാഗ സാരംഗി എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം

Changampuzha Poetry Award goes to Deepa Bibish Nair

ചങ്ങമ്പുഴ കവിതാ പുരസ്‌കാരം ദീപ ബിബീഷ് നായര്‍ക്ക്

Updated on

മുംബൈ: പ്രശസ്ത സാഹിത്യകാരന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാര്‍ഥം ചങ്ങമ്പുഴ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ ചങ്ങമ്പുഴ കവിത പുരസ്‌കാരത്തിന് മുംബൈയില്‍ നിന്നുള്ള എഴുത്തുകാരി ദീപ ബിബീഷ് നായര്‍ അര്‍ഹയായി. രാഗ സാരംഗി എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

കൊല്ലം ജില്ലയിലെ പാരിപ്പള്ളി കരിമ്പാലൂര്‍ സ്വദേശിനിയാണ് ദീപ. മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ദീപ പാല്‍ഘര്‍ നിവാസിയാണ്.മലയാളം മിഷന്‍ മുംബൈ ചാപ്റ്ററില്‍ നാലസോപാര ബോയ്‌സര്‍ മേഖലയിലെ കൈരളി സമാജം പഠനകേന്ദ്രം കണ്‍വീനറുമാണ്.

ചങ്ങമ്പുഴയുടെ ചരമദിനമായ ജൂണ്‍ 17ന് തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന ചങ്ങമ്പുഴ അനുസ്മരണ സാഹിത്യ സംഗമത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം ദീപ ബിബീഷ് നായര്‍ക്ക് കൈമാറി.

എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് ഡോ. എസ്.കെ.വസന്തന്‍, കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ചങ്ങമ്പുഴ കുടുംബാംഗം ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ, സാഹിത്യകാരന്‍ എം.എസ്. ബാലകൃഷ്ണന്‍, സുനില്‍ മടപ്പള്ളി, ഇ.ആര്‍. ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com