മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിശേഷാല്‍ ചതയ പൂജയും പ്രഭാഷണവും

ദാദര്‍ ഓഫിസില്‍ വൈകിട്ട് 5ന് ചടങ്ങുകള്‍ ആരംഭിക്കും.
Chathaya Day celebration in Sree Narayana Mandira Samiti units

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിന പൂജയും പ്രഭാഷണവും.

Updated on

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു വരുന്ന ഞായറാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിശേഷാല്‍ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂര്‍ ആസ്ഥാനത്തെ ഗുരുമന്ദിരത്തില്‍ വൈകീട്ട് 6.30 മുതല്‍ വിളക്കുപൂജ, സമൂഹ പ്രാര്‍ഥന, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ നടക്കും.

ദാദര്‍ ഓഫിസില്‍ വൈകിട്ട് 5ന് ചടങ്ങുകള്‍ ആരംഭിക്കും. നവീന്‍ ആഷാ, 126, ദാദാ സാഹേബ് ഫാല്‍ക്കെ റോഡ്, ദാദര്‍ ഈസ്റ്റ്, മുംബൈ- 14 എന്ന വിലാസത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ക്ക് 9987547872 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

ഗുരുദേവഗിരിയില്‍ രാവിലെ 6.45 നു ഗുരുപൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 9 മണി മുതല്‍ ഗുരുഭാഗവത പാരായണം, നെയ്വിളക്ക് അര്‍ച്ചന എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 6.45 നു വിശേഷാല്‍ ഗുരുപൂജ, തുടര്‍ന്ന് ദീപാരാധന, 7.15 മുതല്‍ പ്രഭാഷണം, പ്രസാദവിതരണം എന്നിവ നടക്കും. ഫോണ്‍: 7304085880.

വിരാര്‍ ഗുരുസെന്‍ററില്‍ രാവിലെ 8 നു ഗുരുപൂജ, 9 മുതല്‍ ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടക്കും. വൈകുന്നേരം 6.30 നു ഗുരുപൂജ, 7.15 നു ഗുരുസ്മരണ, 8.15 നു സമര്‍പ്പണം, തുടര്‍ന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9004468232.

വസായ് ഗുരുസെന്‍ററില്‍ രാവിലെ 9.30 നു ഗുരുപൂജ, സമൂഹ പ്രാര്‍ഥന, ഗുരുദേവകൃതി പാരായണം എന്നിവ നടക്കും. വൈകീട്ട് 6.30 നു മഹാഗുരുപൂജ, അര്‍ച്ചന, സമൂഹ പ്രാര്‍ഥന, പ്രഭാഷണം, പ്രസാദവിതരണം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഫോണ്‍: 9833356861.

വാശി ഗുരുസെന്‍ററില്‍ രാവിലെ 6.30 നും വൈകീട്ട് 6.30 നും ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. 7.30 ന് പ്രഭാഷണവും 8.15 നു മഹാപ്രസാദ വിതരണവും ഉണ്ടായിരിക്കും. ഫോണ്‍: 9869253770.

സിബിഡി- ബേലാപ്പൂര്‍ ഗുരുസെന്ററില്‍ വൈകീട്ട് 6.30 മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, ദീപാര്‍പ്പണം, സമൂഹ പ്രാര്‍ഥന, പ്രഭാഷണം, മഹാപ്രസാദ വിതരണം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍: 9892297290.

കാമോഠെ ഗുരു സെന്ററില്‍ വൈകീട്ട് 5.30 നു വിശേഷാല്‍ ചതയ പൂജ, സമൂഹ പ്രാര്‍ഥന, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ നടക്കും. ഫോണ്‍: 7016223732.

ഖാര്‍ഘര്‍ ഗുരുസെന്ററില്‍ രാവിലെ 10 നു ദീപാര്‍പ്പണം, തുടര്‍ന്ന് ഗുരുഭാഗവത പാരായണം എന്നിവ നടക്കും. വൈകീട്ട് 7.15 മുതല്‍ ഭജന, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9819329780.

ഉള്‍വെയില്‍ രാവിലെ 9 മുതല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം എന്നിവ നടക്കും. വൈകീട്ട് 7 മുതല്‍ സമൂഹപ്രാര്‍ഥന, ചതയദിന സന്ദേശം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ശിവാലയ, പ്ലോട്ട് നമ്പര്‍ 11, സെക്ടര്‍- 2, ഉള്‍വെ എന്ന വിലാസത്തിലാണ് ചടങ്ങുകള്‍. ഫോണ്‍: 9321251681.

ഉല്ലാസ് നഗര്‍ ഗുരുസെന്‍ററില്‍ രാവിലെ 6.30 മുതല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി, സര്‍വൈശ്വര്യ പൂജ, തുടര്‍ന്ന് മഹാപ്രസാദം എന്നിവ നടക്കും. ഫോണ്‍: 8551963721.

ഡോംബിവലി താക്കുര്‍ളിയില്‍ രാവിലെ 7 നു ഗുരുപുഷ്പാഞ്ജലി നടക്കും. വൈകിട്ട് 5 മുതല്‍ വനിതാ വിഭാഗത്തിന്റെ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. 7 ന് ഗുരു പുഷ്പാഞ്ജലി, 7.30 ന് ഗുരുപൂജ, സമൂഹപ്രാര്‍ഥന, തുടര്‍ന്ന് മഹാപ്രസാദം എന്നിവ നടക്കും. ഫോണ്‍: 9820001031.

നല്ലസോപാര ഗുരുസെന്ററില്‍ വൈകീട്ട് 5.30 മുതല്‍ ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ ആലാപനം, ഗുരുപുഷ്പാഞ്ജലി, മഹാപ്രസാദം എന്നിവ നടക്കും. ബി- 001, 128, 129 സി. എച്ച്. എസ്., ശ്രീപ്രസ്ഥ സെക്കന്റ് റോഡ്, നല്ലസോപാര വെസ്റ്റ് എന്ന വിലാസത്തിലാണ് ചടങ്ങുകള്‍. ഫോണ്‍: 9699140545.

താരാപ്പൂര്‍ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തില്‍ രാവിലെ 9 മുതല്‍ ഗുരു ഭാഗവത പാരായണം നടക്കും. വൈകിട്ട് 6.30 ന് ചതയപൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9823263670.

മീരാറോഡ് ഗുരുസെന്ററില്‍ വൈകിട്ട് 6.30 മുതല്‍ ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാര്‍ച്ചന, പ്രഭാഷണം, തുടര്‍ന്ന് മഹാപ്രസാദം എന്നിവ നടക്കും. ഫോണ്‍: 9892884522.

സാക്കിനാക്ക ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തില്‍ രാവിലെ മുതല്‍ ഗുരുദേവകൃതികളുടെ പാരായണവും ഗുരുപൂജയും ഉണ്ടായിരിക്കും. 11.30 നു പ്രഭാഷണവും ഉച്ചയ്ക്ക് ഒരു മണിക്ക് മഹാപ്രസാദ വിതരണവും നടക്കും. ഫോണ്‍: 9869776018.

മലാഡ് കുരാര്‍ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തില്‍ വൈകീട്ട് 6.30 മുതല്‍ ഗുരുപൂജ, അര്‍ച്ചന, സമൂഹ പ്രാര്‍ഥന, ഗുരുദേവ കൃതി പാരായണം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9920437595.

കലംബൊലിയില്‍ രാവിലെ 6.30 നു ഗുരുപൂജ, 10.30 മുതല്‍ ഗുരുഭാഗവത പാരായണം എന്നിവ നടക്കും. വൈകീട്ട് 6.30 നു ഗുരുപൂജ, 7 മുതല്‍ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, 8 നു പ്രഭാഷണം, തുടര്‍ന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 8879174144.

അംബര്‍നാഥ് ബദലാപ്പൂരില്‍ വൈകീട്ട് 7 മുതല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ദീപാരാധന, മഹാപ്രസാദം എന്നിവ നടക്കും. ഫോണ്‍: 9082542417.

ഗോരേഗാവിലും രാവിലെ 7 മുതല്‍ ഗുരുപൂജ, പുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം, തുടര്‍ന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9820319239.

ഘണ്‍സോളി ഗുരുസെന്‍ററില്‍ വൈകീട്ട് 6.15 മുതല്‍ ഗുരുപൂജ, പുഷ്പാഞ്ജലി, ഭജന, തുടര്‍ന്ന് മഹാപ്രസാദം എന്നിവ നടക്കും. ഫോണ്‍: 9322401772.

ഭാണ്ഡൂപ് ഗുരുസെന്‍ററില്‍ രാവിലെ 6.30 മുതല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. വൈകീട്ട് 6 മുതല്‍ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാര്‍ഥന, പ്രഭാഷണം, തുടര്‍ന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9324567062.

ഭീവണ്ടി ഗുരുസെന്‍ററില്‍ വൈകീട്ട് 5 മുതല്‍ ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ, സമൂഹ പ്രാര്‍ഥന, പ്രസാദ വിതരണം എന്നിവ നടക്കും. ഫോണ്‍: 9422660663.

ഐരോളി ഗുരുസെന്‍ററില്‍ രാവിലെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക് 9819020996 എന്ന നമ്പറില്‍ ബന്ധപ്പെടാം.

താനെ ശ്രീനഗറിലെ ഗുരുസെന്‍ററില്‍ രാവിലെ 10 മുതല്‍ ഭാഗവതപാരായണം, ഗുരുപുഷ്പാഞ്ജലി, ഗുരുഭാഗവതപാരായണം, പ്രഭാഷണം, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9769763648.

പവായ് ഗുരുസെന്‍ററില്‍ വൈകീട്ട് 6.15 മുതല്‍ ഗുരുപൂജ, സമൂഹപ്രാര്‍ഥന, പ്രസാദ വിതരണം എന്നിവ നടക്കും. ഫോണ്‍: 8169464637.

ദഹാനു റോഡ്- ഉമര്‍ഗാവ് മേഖലയിലെ ചടങ്ങുകള്‍ വൈകീട്ട് 7 മുതല്‍ ആരംഭിക്കും. ഫോണ്‍: 9510258748.കല്യാണ്‍ ഈസ്റ്റ്

വിത്തല്‍ വാഡി ഗുരുസെന്‍ററില്‍ വൈകിട്ട് 6 മുതല്‍ ഗുരുപൂജ, പുഷ്പാഞ്ജലി, സമര്‍പ്പണം, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9004234522.

കല്യാണ്‍ വെസ്റ്റില്‍ വൈകീട്ട് 6 മുതല്‍ ജി 8, കാമ്പസ് കോര്‍ണര്‍ സൊസൈറ്റി, ഷഹാദ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഗുരുമന്ദിരത്തില്‍ ചടങ്ങുകള്‍ നടക്കും. ഫോണ്‍: 9167468373.

കലീന ഗുരു സെന്ററില്‍ വൈകിട്ട് 4.30 മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. ഫോണ്‍: 98695 78415.

സമിതിയുടെ മറ്റ് യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങള്‍ അറിയാന്‍ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്ന് ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു

logo
Metro Vaartha
www.metrovaartha.com