ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളില്‍ ചതയദിന പൂജയും പ്രഭാഷണവും

വിശദവിവരങ്ങള്‍ അറിയാന്‍ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടാം
Chathayadina Pooja and Lecture at Sree Narayana Mandira Samiti Units

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളില്‍ ചതയദിന പൂജയും പ്രഭാഷണവും

Updated on

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ശനിയാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിശേഷാല്‍ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.

സമിതിയുടെ ചെമ്പൂര്‍ ആസ്ഥാനത്തെ ഗുരുമന്ദിരത്തില്‍ വൈകീട്ട് 6 .30 മുതല്‍ വിളക്കുപൂജ, സമൂഹ പ്രാര്‍ഥന, പ്രഭാഷണം, പ്രസാദ വിതരണം.

ദാദര്‍ ഓഫിസ്: വൈകീട്ട് 5ന് വിലാസം: നവീന്‍ ആഷാ, 126 , ദാദാ സാഹേബ് ഫാല്‍ക്കെ റോഡ്, ദാദര്‍ ഈസ്റ്റ്, മുംബൈ- 14 ഫോണ്‍: .9987547872 .

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതല്‍ ഗുരുഭാഗവത പാരായണം, നെയ്വിളക്ക് അര്‍ച്ചന, വൈകീട്ട് 6 .45 നു വിശേഷാല്‍ ഗുരുപൂജ, തുടര്‍ന്ന് ദീപാരാധന, 7 .15 സംഗീത ഭജന, മഹാപ്രസാദം. ഫോണ്‍: 7304085880

വിരാര്‍: ഗുരുസെന്‍ററില്‍ രാവിലെ 8 നു ഗുരുപൂജ, 9 മുതല്‍ ഗുരുദേവകൃതികളുടെ പാരായണം, വൈകുന്നേരം 6.30 നു ഗുരുപൂജ, 7.15 നു ഗുരുസ്മരണ, 8.15 നു സമര്‍പ്പണം. തുടര്‍ന്ന് മഹാപ്രസാദം. ഫോണ്‍: 9004468232 .

വസായ്: ഗുരുസെന്‍ററില്‍ രാവിലെ 9 .30 നു ഗുരുപൂജ, തുടര്‍ന്ന് സമൂഹ പ്രാര്‍ഥന, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6:30 നു മഹാഗുരുപൂജ, അര്‍ച്ചന, സമൂഹ പ്രാര്‍ഥന, സരസ്വതീ സദാനന്ദന്‍റെ പ്രഭാഷണം, മഹാപ്രസാദം. ഫോണ്‍: 9833356861

വാശി: ഗുരുസെന്‍ററില്‍ രാവിലെ 6 .30 നും വൈകീട്ട് 6 .30 നും ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 7 .15 നു വി.എന്‍. പവിത്രന്‍റെ പ്രഭാഷണം, 8 .30 ന് മഹാപ്രസാദം ഫോണ്‍: 9869253770 .

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങള്‍ അറിയാന്‍ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്നു ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com