മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറെ കടിച്ചു, സംശയാസ്പദമായ കാപ്സ്യൂൾ ടോയ്ലറ്റിൽ ഇട്ടു; ചെന്നൈ സ്വദേശിനിക്കെതിരെ കേസ്

യുവതി ചെന്നൈ സ്വദേശിയാണെന്നും മസ്‌കറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്നു
chennai native woman arrested in mumbai airport
mumbai airport
Updated on

മുംബൈ: മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറെ കടിച്ചതിനും സംശയാസ്പദമായ കാപ്സ്യൂൾ ടോയ്ലറ്റിൽ ഇട്ടതിനും ചെന്നൈ സ്വദേശിനിക്കെതിരെ കേസ്.

ജൂലൈ ഏഴിന് മസ്‌കറ്റിൽ നിന്ന് മുംബൈ വിമാന താവളത്തിൽ എത്തിയ ചെന്നൈ നിവാസിയായ ധനലക്ഷ്മി ഷൺമുഖന്റെ(42) ഹാൻഡ്‌ബാഗിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ സംശയാസ്പദമായ ക്യാപ്‌സ്യൂൾ കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസ് കസ്റ്റഡിയിലായിരിക്കെ യുവതി ഒരു ഉദ്യോഗസ്ഥനെ കടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും മൂന്ന് ശുചീകരണ തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തു.

ചോദ്യം ചെയ്യുന്നതിനിടെ കസ്റ്റംസ് ഓഫീസറുടെ കയ്യിൽ നിന്നും ക്യാപ്‌സ്യൂൾതട്ടി പറിച്ച് വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ ചെന്ന് ഫ്ലഷ് ചെയ്‌തെന്നും വിമാനതാവളത്തിലെ അധികൃതർ പറഞ്ഞു.

യുവതി ചെന്നൈ സ്വദേശിയാണെന്നും മസ്‌കറ്റിൽ നിന്ന് എയർ ഇന്ത്യ എയർലൈൻസ് (IX236) വഴി ഇന്ത്യയിലേക്ക് വരിക ആയിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ യുവതിക്ക് തമിഴല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയില്ലെന്ന് ഉത്തരം നൽകുകയും തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ തമിഴിൽ അന്വേഷിച്ചെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയും ആയിരുന്നു. ഒടുവിൽ കസ്റ്റംസ് ഓഫീസർ സഹാർ പൊലീസിൽ കൊണ്ടുവരികയും, ഭാരതീയ ന്യായ് സൻഹിതയിലെ 115 (2) 132 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com