നിയമസഭാ തെരഞ്ഞെടുപ്പ്: അജിത് പവാർ എൻസിപി 80 സീറ്റ് ആവശ്യപ്പെടുമെന്ന് ഛഗൻ ഭുജ്ബൽ

Chhagan Bhujbal demands 80-90 seats for NCP
നിയമസഭാ തെരഞ്ഞെടുപ്പ്: അജിത് പവാർ എൻസിപി 80 സീറ്റ് ആവശ്യപ്പെടുമെന്ന് ഛഗൻ ഭുജ്ബൽ
Updated on

മുംബൈ: മഹാരാഷ്ട്രയിൽ ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിനു 4 സീറ്റുകൾ മാത്രമാണ് ബിജെപി നൽകിയത്. ഇതിന് പകരമായി നിയമസഭാ തിര‍ഞ്ഞെടുപ്പിൽ 80ൽ അധികം സീറ്റുകൾ ആവശ്യപ്പെടാൻ അജിത് പവാർ വിഭാഗം തീരുമാനിച്ചതായി മന്ത്രിയും മുതിർന്ന നേതാവ് കൂടിയായ ഛഗൻ ബുജ്ബൽ പറഞ്ഞു. അതേസമയം 400 സീറ്റ് എന്ന ബിജെപി പ്രചാരണം ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ വിജയത്തെ ഇത് ബാധിക്കുമെന്നും സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com