കോലാപൂരിൽ ഛത്രപതി ഷാഹു മഹാരാജിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

സീറ്റിനെച്ചൊല്ലി കോൺഗ്രസും ശിവസേനയും (യുബിടി) അവകാശവാദമുന്നയിച്ചെങ്കിലും, മത്സരിക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയായിരുന്നു
കോലാപൂരിൽ ഛത്രപതി ഷാഹു മഹാരാജിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

മുംബൈ: കോലാപൂർ ലോക്‌സഭാ മണ്ഡലത്തിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയായ ഛത്രപതി ഷാഹു മഹാരാജിനെ കോൺഗ്രസ്‌ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

ഷാഹു മഹാരാജിനെ സ്ഥാനാർത്ഥിയാക്കാൻ ശിവസേന (യുബിടി)നേതാവ് സഞ്ജയ് റാവത്ത് സമ്മർദ്ദം ചെലുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. സമഗ്രമായ അവലോകനത്തിന് ശേഷം കോലാപൂർ മണ്ഡലത്തിൽ ശ്രീമന്ത് ഷാഹു മഹാരാജ് ഛത്രപതി തങ്ങളുടെ സ്ഥാനാർത്ഥിയായിരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസിന്റെ മുഖ്യ വക്താവ് അതുൽ ലോന്ദെ വെളിപ്പെടുത്തി.

സീറ്റിനെച്ചൊല്ലി കോൺഗ്രസും ശിവസേനയും (യുബിടി) അവകാശവാദമുന്നയിച്ചെങ്കിലും, മത്സരിക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com