വിജയദശമിയിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ; മുംബൈയിലെ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7:30 മുതൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
Children about the first letter on Vijayadashami; In Mumbai
വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്
Updated on

മുംബൈ: വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിലും മുലുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും വാഷി സെക്ടർ 29 ലെ വൈകുണ്ഡം ക്ഷേത്രത്തിലും, ഡോമ്പിവിലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ഏർപ്പെടുത്തിയിരുന്നത്.

ഇവിടങ്ങളിലെല്ലാം വൻ തിരക്കാണ് അതി രാവിലെ മുതൽ തന്നെ അനുഭവപ്പെട്ടത്. മലയാളികളുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7:30 മുതൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

ഗുരുവായൂർ മുൻ മേൽശാന്തിയും ഇപ്പോഴത്തെ വർത്തക് നഗർ ക്ഷേത്രം മേൽ ശാന്തിയുമായ ഗിരീശൻ വടക്കേടത്താണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് നൽകിയത്. 40 നടുത്തു കുരുന്നുകളാണ് ആദ്യക്ഷരം കുറിക്കാൻ ക്ഷേത്രത്തിൽ എത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രങ്ങളിൽ രാവിലത്തെ സരസ്വതി പൂജയ്ക്ക് ശേഷം വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. നൃത്തവും സംഗീതവുമുൾപ്പെടെ വാദ്യോപകരങ്ങളുടെയെല്ലാം പഠനത്തിന് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com