ചിഞ്ച് വാഡിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിൽ വൻ ജന പങ്കാളിത്തം

ആയിരക്കണക്കിന് മലയാളി വോട്ടർമാരുള്ള മണ്ഡലത്തിലെ പ്രചാരണത്തിന് സുരേഷ് ഗോപി എത്തിയത് അനുകൂലമായി മാറുമെന്നുള്ള പ്രത്യാശയിലാണ് പാർട്ടി നേതാക്കൾ.
ചിഞ്ച് വാഡിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിൽ വൻ ജന പങ്കാളിത്തം

പൂണെ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂണെ ചിഞ്ച് വാഡ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി അശ്വിനി ജഗതപ്ന് വേണ്ടി ചലച്ചിത്ര താരം സുരേഷ് ഗോപി പ്രചാരണം നടത്തി.

ആയിരക്കണക്കിന് മലയാളി വോട്ടർമാരുള്ള മണ്ഡലത്തിലെ പ്രചാരണത്തിന് സുരേഷ് ഗോപി എത്തിയത് അനുകൂലമായി മാറുമെന്നുള്ള പ്രത്യാശയിലാണ് പാർട്ടി നേതാക്കൾ. ഭവനങ്ങളും ക്ഷേത്രങ്ങളും പള്ളികളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് ചലച്ചിത്ര താരം ബി ജെ പി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു. പിമ്പ്ലെ ഗുരവിലെ ശ്രീകൃഷ്ണ ക്ഷേത്രം , സെന്റ് തോമസ് കാത്തലിക് ചർച്ച് എന്നിവിടങ്ങളും അദ്ദേഹം പ്രചാരത്തിന്റെ ഭാഗമായി സന്ദർശിച്ചു.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻ കുളെയുടെ നിർദ്ദേശാനുസരണം ബി ജെ പി വസായ് വിരാർ ജില്ലാ ജനറൽ സെക്രട്ടറി കെ.ബി ഉത്തംകുമാറാണ് ചിഞ്ച് വാഡിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ചുമതല വഹിച്ചത്. സൗത്ത് ഇന്ത്യൻ സെൽ അധ്യക്ഷൻ രാജേഷ് പിള്ള , നാസിക് എൻ എസ് എസ് ജനറൽ സെക്രട്ടറി പാർത്ഥൻ കെ പിള്ള എന്നിവരും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com