ചിഞ്ച് വാഡ് നിയമസഭാ ഉപ തിരഞ്ഞെടുപ്പ്; സുരേഷ് ഗോപി ഇന്ന് പ്രചാരണത്തിനിറങ്ങുന്നു

മലയാളികൾ ഏറെയുള്ള ചിഞ്ച് വാഡ് മണ്ഡലത്തിൽ സുരേഷ് ഗോപി പ്രചാരണത്തിന് എത്തുന്നത് ബി ജെ പിക്ക് ഗുണകരമായി മാറുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി.
ചിഞ്ച് വാഡ് നിയമസഭാ ഉപ തിരഞ്ഞെടുപ്പ്; സുരേഷ് ഗോപി ഇന്ന് പ്രചാരണത്തിനിറങ്ങുന്നു

പുണെ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുണെയിലെ ചിഞ്ച് വാഡ് നിയമസഭാ നിയോജക മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി അശ്വിനി ജഗ്തപ് ന് വേണ്ടി ചലച്ചിത്ര താരവും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഇന്ന് പ്രചാരണത്തിന് ഇറങ്ങും .

ഗൃഹസന്ദർശനം നടത്തിയും യോഗങ്ങൾ സംഘടിപ്പിച്ചുമുള്ള പ്രചാരണമാണ് നടത്തുന്നത്. മലയാളികൾ ഏറെയുള്ള ചിഞ്ച് വാഡ് മണ്ഡലത്തിൽ സുരേഷ് ഗോപി പ്രചാരണത്തിന് എത്തുന്നത് ബി ജെ പിക്ക് ഗുണകരമായി മാറുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി.

വസായ് വിരാർ ജില്ലാ ജനറൽ സെക്രട്ടറി കെ.ബി ഉത്തംകുമാർ , ബി ജെ പി സൗത്ത് ഇന്ത്യൻ സെൽ അധ്യക്ഷൻ രാജേഷ് പിള്ള എന്നിവരും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടാകും. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുളെയുടെ നിർദ്ദേശാനുസരണമാണ് സുരേഷ് ഗോപി ഇവിടെ പ്രചാരണത്തിന് എത്തുന്നതെന്ന്‌ പാർട്ടി വൃത്തങ്ങൾ അറിയിച്ചു

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com