

നവിമുംബൈ വിമാനത്താവളം സിഐഎസ്എഫ് ഏറ്റെടുത്തു
മുംബൈ: ഡിസംബറില്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സുരക്ഷാച്ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഏറ്റെടുത്തു. 200 സിഐഎസ്എഫ് ജവാന്മാരെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തതോടെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം മതിയായ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും. ബുധനാഴ്ച നടന്ന ചടങ്ങിലാണ് സിഐഎസ്എഫ് ചുമതലയേറ്റെടുത്തത്. രാജ്യത്ത്
സിഐഎസ്എഫിന്‍റെ കീഴില്‍ വരുന്ന 71ാം വിമാനത്താവളമാണ് നവിമുംബൈ വിമാനത്താവളം. കഴിഞ്ഞ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.