

കാലാവസ്ഥാ വ്യതിയാനം; മുംബൈയില്‍ ആഗോള സമ്മേളനം
മുംബൈ: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള സമഗ്രവും പ്രായോഗികവുമായ പരിഹാരങ്ങളെക്കുറിച്ച് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ മുംബൈയില്‍ ആഗോള സമ്മേളനം നടക്കും. കോണ്‍ഫറന്‍സില്‍ ഗവേഷകരും നയം രൂപവത്കരിക്കുന്നവരുമുള്‍പ്പെടെ 30-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
മഹാരാഷ്ട്ര പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനവകുപ്പ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) എന്നിവയുമായി സഹകരിച്ച് ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് സമ്മേളനം