സഖ്യം വേണോ വേണ്ടയോ എന്ന് ഉടന്‍ തീരുമാനം വരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വം
CM Devendra Fadnavis says decision on alliance or not will be taken soon
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
Updated on

മുംബൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സഖ്യം സംബന്ധിച്ച കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സഖ്യം തീരുമാനിക്കാന്‍ ഞങ്ങളുടെ സംസ്ഥാന പ്രസിഡന്‍റിനും വര്‍ക്കിങ് പ്രസിഡന്‍റിനും തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുമാണ് അവകാശം.

ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കും. മഹായുതിയുടെ കീഴില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചില സ്ഥലങ്ങളില്‍, അത് സാധ്യമല്ലാത്തിടത്ത്, സൗഹൃദ പോരാട്ടം ഉണ്ടാകും .

തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പുനെ, നാഗ്പൂര്‍, താനെ, നാസിക്, പിംപ്രി-ചിഞ്ച്വാഡ്, നവി മുംബൈ, വസായ്-വിരാര്‍, ഛത്രപതി സംഭാജിനഗര്‍, കല്യാണ്‍-ഡോംബിവ്ലി എന്നിവയും ഉള്‍പ്പെടുന്നു.

കഴിഞ്ഞ മേയില്‍ സുപ്രീം കോടതി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം നാല് ആഴ്ചയ്ക്കുള്ളില്‍ പുറപ്പെടുവിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com