മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പത്രിക സമർപ്പണം മാറ്റിവച്ചു

പട്ടികയിൽ താനെയിൽ നിന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും വർളിയിൽ നിന്ന് ശിവസേന (യുബിടി) ആദിത്യ താക്കറെയും ഉൾപ്പെടുന്നു
Chief Minister Eknath Shinde's paper submission on Thursday
ഏകനാഥ് ഷിൻഡെ
Updated on

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നാമനിർദേശ പത്രികാ സമർപ്പണം മാറ്റിവച്ചു. വ്യാഴാഴ്ച നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയിൽ താനെയിൽ നിന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും വർളിയിൽ നിന്ന് ശിവസേന (യുബിടി) ആദിത്യ താക്കറെയും ഉൾപ്പെട്ടിരുന്നു.

താക്കറെ നേരത്തെ പത്രിക സമർപ്പണം സ്ഥിരീകരിച്ചിരുന്നു. ഷിൻഡെ കോപ്രി-പഞ്ചപഖാദി നാമനിർദേശത്തെക്കുറിച്ച് ബുധനാഴ്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, വ്യാഴാഴ്ച സമർപ്പിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.

എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്‍റ് ജയന്ത് പാട്ടീൽ, ശിവസേന (യുബിടി) രാഷ്ട്രീയക്കാരനായ രാജൻ സാൽവി എന്നിവരും വ്യാഴാഴ്ച പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്‌.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com