മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ പദ്ധതിയുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടി

സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടിയാണ് പദ്ധതിയെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു
cm majhi ladki bahin project registration deadline extended
മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ പദ്ധതിയുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടി
Updated on

മുംബൈ: മഹാരാഷ്ട്രയിലുടനീളമുള്ള 'മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ സ്കീമിന്' മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് രജിസ്ട്രേഷൻ സമയപരിധി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രി മജ്ഹി ലഡ്‌കി ബഹിൻ പദ്ധതിയുടെ' രജിസ്‌ട്രേഷൻ കാലാവധി സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ആദിതി തത്‌കരെ തിങ്കളാഴ്ച അറിയിച്ചു. ഇപ്പോൾ, വിവിധ കാരണങ്ങളാൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന സ്ത്രീകൾക്ക് പുതിയ സമയപരിധി വരെ രജിസ്ട്രേഷൻ ചെയ്യാം.

സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടിയാണ് പദ്ധതിയെന്ന് സംസ്ഥാന സർക്കാർ മജ്ഹി ലഡ്‌കി ബഹിൻ സ്കീം അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.പദ്ധതിക്ക് സംസ്ഥാനത്തുടനീളം നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ആദിതി തത്കരെ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com