മന്ത്രിസഭാ വികസനമെന്ന ആവശ്യവുമായി ഷിൻഡെ വിഭാഗം എംഎൽഎമാർ രംഗത്ത്

ഷിൻഡെ ക്യാമ്പിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പുറപ്പെടുവിച്ചതോടെ എംഎൽഎമാർക്ക് അൽപ്പം ആശ്വാസമായിരിക്കുകയാണ്
മന്ത്രിസഭാ വികസനമെന്ന ആവശ്യവുമായി ഷിൻഡെ വിഭാഗം എംഎൽഎമാർ രംഗത്ത്

മുംബൈ: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാർ വീണ്ടും രംഗത്ത്. നാല് എംഎൽഎമാർ അദ്ദേഹത്തെ നേരിട്ട് കണ്ട്‌ആവശ്യം അറിയിച്ചുവെങ്കിലും വീണ്ടും കാത്തിരിക്കാൻ ആവശ്യപ്പെട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഷിൻഡെ ക്യാമ്പിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പുറപ്പെടുവിച്ചതോടെ എംഎൽഎമാർക്ക് അൽപ്പം ആശ്വാസമായിരിക്കുകയാണ്. അവരുടെ നിയോജക മണ്ഡലങ്ങളിലെ താക്കറെ ക്യാമ്പിൽ നിന്നുള്ള 'ഗദ്ദർ' (രാജ്യദ്രോഹികൾ) എന്ന നിരന്തരമായ വിളികൾ കാരണം അവർ നേരത്തെ പിരിമുറുക്കത്തിലായിരുന്നു. തങ്ങൾ യഥാർത്ഥ ശിവസേനയ്‌ക്കൊപ്പമാണെന്ന് ഇപ്പോൾ പറയാൻ കഴിയുമെന്ന് എംഎൽഎ മാർ പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ വികസനവും അവർ പ്രതീക്ഷിക്കുന്നത്. 2022 ആഗസ്റ്റ് 18 നാണ് ഷിൻഡെ മന്ത്രിസഭയുടെ ആദ്യ വിപുലീകരണം നടന്നത്. ആ സമയം, താൻ ഉടൻ തന്നെ മറ്റൊരു വിപുലീകരണത്തിന് പോകുമെന്ന് അദ്ദേഹം തന്നെ പിന്തുണക്കുന്ന എംഎൽഎമാരോട് പറഞ്ഞു. പക്ഷേ അത് പിന്നീട് സംഭവിച്ചില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com