
മാലാ പാര്‍വതി
വാശി : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഗുരു ജയന്തിയാഘോഷം സെപ്റ്റംബര്‍ 7 ന് നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു.
പ്രശസ്ത സിനിമാ, സീരിയല്‍ നടി മാലാ പാര്‍വതി മുഖ്യാതിഥിയായിരിക്കും. അടുത്ത മാസം 7 ന് രാവിലെ 10 ന് വാശി എം.ജി.എം ഹോസ്പിറ്റലിന് സമീപത്തുള്ള മഹാത്മാ ഫുലെ ഹാളിന്റെ മൂന്നാം നിലയിലാണ് ഗുരുജയന്തിയാഘോഷം നടത്തുന്നത് .