

കൊളാബ മലയാളി അസോസിയേഷന്‍ കാന്‍സര്‍ രോഗികള്‍ക്ക് കുടകള്‍ വിതരണം ചെയ്തു
മുംബൈ: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊളാബ മലയാളി അസോസിയേഷന്‍ മഹാലക്ഷ്മിയിലെ കാന്‍സര്‍ പേഷ്യന്‍റ് എയ്ഡ് അസോസിയേഷനില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് കുടകള്‍ വിതരണം ചെയ്തു. കൊളാബ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് ആര്‍.പിള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളോടൊപ്പം ചേര്‍ന്നാണ് കുടകള്‍ വിതരണം ചെയ്തത്.
രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിനൊപ്പം സമൂഹത്തിന്‍റെ കരുതലും സ്‌നേഹവും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ കാന്‍സര്‍ പേഷ്യന്‍റ് എയ്ഡ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ നീത മോര്‍ സന്നിഹിതയായിരുന്നു. രോഗികള്‍ക്കായി കൊളാബ മലയാളി അസോസിയേഷന്‍ നടത്തിയ സേവന പ്രവര്‍ത്തനത്തെ അവര്‍ അഭിനന്ദിച്ചു.