കൊളാബ മലയാളി അസോസിയേഷന്‍ ഓണാഘോഷം 21ന്

കലാപരിപാടികളും അരങ്ങേറും
Colaba Malayali Association Onam Celebrations on the 21st.

കൊളാബ മലയാളി അസോസിയേഷന്‍ ഓണാഘോഷം 21ന്

Updated on: 

മുംബൈ: കൊളാബ മലയാളി അസോസിയേഷന്‍ 21ന് ഓണാഘോഷം നടത്തുന്നു. കാളാബ മുംബൈ 05 ലെ അഫ്ഗാന്‍ വാര്‍ മെമ്മോറിയല്‍ ചര്‍ച്ച് ഗ്രൗണ്ടിലാണ് പരപാടി. വൈകിട്ട് 6ന് ആരംഭിക്കുന്ന കലാപരിപാടികള്‍ക്ക് മുന്നോടിയായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ പരമ്പരാഗത ഓണക്കളികളും മത്സരങ്ങളും നടക്കും.

അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, കസേരകളി, തിരുവാതിര, കലം തല്ലിപ്പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പായോ വ്യക്തിഗതമായോ ഈ മത്സരങ്ങളില്‍ പങ്കെടുക്കാം. വിജയ്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 18-ന് വൈകുന്നേരം 6ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

പ്രശസ്ത പിന്നണി ഗായകന്‍ സുഭാഷ് മാനന്തവാടിയും പിന്നണി ഗായിക പ്രീതി വാര്യറും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്നും നടത്തും. വിനീഷ് കര്‍മ ആന്‍ഡ് ടീം കോഴിക്കോടാണ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. ഒപ്പം മലയാളികള്‍ നെഞ്ചിലേറ്റിയ കോമഡി താരം അന്‍സു കോന്നി അവതരിപ്പിക്കുന്ന ലൈവ് വണ്‍ മാന്‍ ഷോയും, നാടന്‍പാട്ടിന്‍റെ രാജകുമാരി കൊടുങ്ങല്ലൂര്‍ രേഖ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളും അരങ്ങേറും.

സ്റ്റാന്‍ഡ് അപ്പ് കോമഡി, ഫിഗര്‍ ഷോ, സ്‌പോട്ട് ഡബ്ബിങ്, ഗെയിം ഷോ എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് 9833011181, 8779063809