
മുംബൈ: കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി നടത്തപ്പെടുന്നു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ ഓണാഘോഷമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൊളാബ ഫയർ ബ്രിഗേഡിന് സമീപം മുകേഷ് മിൽസ് കോംപൗണ്ടിൽ വച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്.പ്രവേശനം സൗജന്യ പാസുകൾ മൂലം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
89289 70716
(എബിഎബ്രഹാം)
97694 80256
(ഹാരിസ്)