കസ്റ്റഡി മരണങ്ങൾക്ക് ഇനിമുതൽ നഷ്ടപരിഹാരം

ശുപാര്‍ശ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അംഗീകരിച്ചു.
Compensation for custodial deaths

കസ്റ്റഡിയിലുള്ളയാള്‍ ജയിലില്‍ മരിച്ചാല്‍ ബന്ധുക്കള്‍ക്ക് ഇനി നഷ്ടപരിഹാരം

Updated on

മുംബൈ : ജയിലില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അംഗീകരിച്ചു. കസ്റ്റഡിയില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപയും ആത്മഹത്യ ചെയ്യുന്നവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയുമായിരിക്കും നഷ്ടപരിഹാരം.

മനുഷ്യാവകാശ കമ്മിഷന്‍ 2014-ല്‍ നല്‍കിയ നിര്‍ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ജയിലില്‍ നടക്കുന്ന വഴക്കിനെത്തുടര്‍ന്നോ കസ്റ്റഡിയില്‍ അധികാരികളുടെ പീഡനത്തെ തുടര്‍ന്നോ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നോ അപകടത്തിനോ മരിച്ചാലാണ് ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുക.

കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ ജയിലുകളില്‍ 70 പേരാണ് മരിച്ചത്. കല്യാണില്‍നിന്നു 13 വയസുള്ള ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ജയിലിലായിരുന്ന പ്രതി ശുചിമുറിയില്‍ തൂങ്ങി മരിച്ചതാണ് അവസാനത്തേത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഏറ്റുമുട്ടലില്‍ പീഡനക്കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയില്‍ കേസ് പരിഗണനയിലുമാണ്‌

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com