ഫൊറന്‍സിക് മേധാവി വനിതാ ഡോക്റ്ററെയും കുട്ടികളെയും പീഡിപ്പിച്ചതായി പരാതി

ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
Complaint alleges that the head of the forensic medicine department at KEM Hospital molested a female doctor and children

വനിതാ ഡോക്ടറെയും കുട്ടികളെയും പീഡിപ്പിച്ചതായി പരാതി

Updated on

മുംബൈ: കെഇഎം ആശുപത്രിയിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിക്കെതിരേ പോക്‌സോ കേസ് എടുത്തതായി പൊലീസ്. ആശുപത്രിയിലെ അസിസ്റ്റന്‍റ് പ്രൊഫസറുടെ ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണ് പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.

2022നും 2025നും ഇടയില്‍ പരാതിക്കാരിയായ ഡോക്റ്ററെയും അവരുടെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെയും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവ് കെഇഎം ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസറാണ് പ്രതി. ഈ കാലയളവില്‍ പരാതിക്കാരിയെ അനുചിതമായി സ്പര്‍ശിക്കുകയും, മര്‍ദിക്കുകയും ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു.

2022ല്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് പരാതി. ഭോയിവാഡ പോലീസ് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com