
മുംബൈ: പാലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ഹമാസിന് അനുകൂലമായി വസായിൽ ഞായറാഴ്ച ഇടത്പക്ഷ സംഘടനകൾ നടത്തുമെന്ന് പ്രഖ്യാപിച്ച റാലിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ കെ.ബി ഉത്തംകുമാർ പൊലീസിൽ പരാതി.
ഭീകര സംഘടനയായ ഹമാസിനെ അനുകൂലിച്ച് പ്രകടനവും സമ്മേളനവും നടത്തുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. വസായ് മണിക്പൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.