മുംബൈ സാംസ്‌കാരിക ലോകത്ത് സജീവമായിരുന്ന 3 മലയാളികളുടെ വിയോഗം: എൻബികെഎസിന്‍റെ അനുശോചന യോഗം ജനുവരി 12ന്

അനുശോചന യോഗത്തിൽ മുംബൈ കലാ സാംസ്‌കാരിക രംഗത്തെ സഹൃദയർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട അറിയിച്ചു
മുംബൈ സാംസ്‌കാരിക ലോകത്ത് സജീവമായിരുന്ന 3 മലയാളികളുടെ വിയോഗം: എൻബികെഎസിന്‍റെ അനുശോചന യോഗം ജനുവരി 12ന്
Updated on

നവിമുംബൈ : ന്യൂ ബോംബെ കേരളീയ സമാജം അംഗവും ബിഎആർസിയിൽ നിന്നും വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞനും കവിയും നാടക പ്രവർത്തകനും ചിത്രകാരനും മേക്കപ്പ് ആർട്ടിസ്റ്റും കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ഡോ. കെ എൻ സുശീലൻ, മുതിർന്ന നാടക പ്രവർത്തകൻ എ സതീശൻ, മലയാളം മിഷൻ അധ്യാപകനും ഭാഷാ വിമർശകനുമായ എം സി വേലായുധൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുവാൻ ജനുവരി 12 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സമാജം ഹാളിൽ വച്ച് അനുശോചന യോഗം കൂടുന്നു.

അനുശോചന യോഗത്തിൽ മുംബൈ കലാ സാംസ്‌കാരിക രംഗത്തെ സഹൃദയർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com