
അനുശോചന സമ്മേളനത്തില്‍ നിന്ന്
മുംബൈ: മാട്ടുംഗ- ബോംബെ കേരളീയ സമാജം മുന്‍കാല ഭരണസമിതി അംഗങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചു .
സമാജത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ , മുന്‍ വൈസ് പ്രസിഡന്റ്്, ട്രഷറര്‍ എന്നീസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ടി.പി.കെ. പിഷാരടി, മുന്‍ ഭരണസമിതി അംഗം കെ.കെ മുരളീധരന്‍ എന്നിവര്‍ക്ക് സമാജം ഭാരവാഹികളും അഭ്യുദയകാംക്ഷികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സെക്രട്ടറി എ. ആര്‍. ദേവദാസ്, വൈ: പ്രസിഡന്റ്് കെ.ദേവദാസ് , ട്രഷറര്‍ എം. വി. രവി, ജോ. സെക്രട്ടറി ടി.എ.ശശി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.