മഹാരാഷ്ട്രയിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കോൺഗ്രസിന്‍റെ രണ്ടാം ഘട്ട പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
Congress announced the first phase candidate list in Maharashtra
മഹാരാഷ്ട്രയിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
Updated on: 

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ്സിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 48 പേരുള്ള ആദ്യ പട്ടികയിൽ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, ബാലാസാഹെബ് തോറാട്ട് എന്നിവർ പട്ടികയി ഇടം പിടിച്ചു. മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്‍റെ മക്കളായ അമിത് ദേശ്മുഖിനും ധീരജ് ദേശ്മുഖിനും സീറ്റ് നൽകിയിട്ടുണ്ട്.

സകോളിയിൽ നിന്നും എംപിസിസി പ്രസിഡന്‍റ് നാനാ പഠോളെ വീണ്ടും മത്സരിക്കും. അതേസമയം മുംബൈ ഘടകം അധ്യക്ഷ വർഷ ഗെയ്ക്ക് വാദിന്‍റെ സഹോദരി ജ്യോതി ഗെയ്ക്ക്വാഡിന് ധാരാവിയിലും സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസിന്‍റെ രണ്ടാം ഘട്ട പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com