മഹാരാഷ്ട്രയിലെ 12 സീറ്റുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും പാനലിലെ മറ്റ് അംഗങ്ങളും സിഇസിയുടെ യോഗത്തിൽ പങ്കെടുത്തു
മഹാരാഷ്ട്രയിലെ 12 സീറ്റുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Updated on

മുംബൈ: മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള12 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായി മഹാരാഷ്ട്ര പാർട്ടി പ്രസിഡന്റ് നാനാ പടോലെ പറഞ്ഞു. ബാക്കിയുള്ള സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് ഇന്ന് ഉദ്ധവ് താക്കറെയുമായും ശരദ് പവാറുമായും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ 18-19 സീറ്റുകളെങ്കിലും ഞങ്ങൾ ചർച്ച ചെയ്തു, 12 സീറ്റുകളെങ്കിലും ഞങ്ങൾ അന്തിമമാക്കിയിട്ടുണ്ട്, നാളെ രാവിലെ ശരദ് പവാറുമായും ഉദ്ധവ് താക്കറെയുമായും ഞങ്ങൾ കൂടിക്കാഴ്ച നടത്തുമെന്ന് നാനാ പടോലെ പറഞ്ഞു. അന്തിമ ചർച്ചകൾ നടക്കും, എല്ലാ സീറ്റുകളും നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കും”

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും പാനലിലെ മറ്റ് അംഗങ്ങളും സിഇസിയുടെ യോഗത്തിൽ പങ്കെടുത്തു. സമിതി അംഗം കൂടിയായ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

12 സീറ്റുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ ലിസ്റ്റ്

ഭണ്ഡാര - നാനാ പടോലെ

ചന്ദ്രപൂർ - വിജയ് വദ്ദേതിവാർ

സോലാപൂർ - പ്രണിതി ഷിൻഡെ

കോലാപൂർ - ഛത്രപതി ഷാഹു

അമരാവതി - ബൽവന്ത് വാങ്കഡെ

നാഗ്പൂർ - വികാസ് താക്കറെ

പൂനെ - രവീന്ദ്ര ധങ്കേക്കർ

നന്ദുർബാർ - ഗോവഷ പദവി

ലാത്തൂർ - ഡോ ശിവാജി കൽഗെ

ഗഡ്ചിരോളി - നാംദേവ് കിർസാൻ

അകോള - അഭയ് പാട്ടീൽ

നന്ദേഡ് - വസന്തറാവു ചവാൻ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com