
ബിജെപിയുടെ യാത്രയില്‍ നിന്ന്
മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയം ആഘോഷിക്കുന്നതിനും ഭീകരാക്രമണത്തിലെ ഇരകള്‍ ഉള്‍പ്പെടെയുള്ള എല്ലാ രക്തസാക്ഷികള്‍ക്കും പ്രണാമം അര്‍പ്പിക്കുന്നതിനും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികമായ മേയ് 21-ന് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരംഗയാത്ര സംഘടിപ്പിക്കും.
ബിജെപി സംസ്ഥാനത്ത് തിരംഗയാത്രകള്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസും തിരംഗയാത്ര സംഘടിപ്പിക്കുന്നത്. സൈനിക ഏറ്റുമുട്ടലിനിടെ പാക്കിസ്ഥാനുമായി ഒരു കരാറിലെത്തിയതിന് മോദി സര്‍ക്കാര്‍ രാജ്യത്തോട് വിശദീകരിക്കണമെന്നും എംപിസിസി അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍ ആവശ്യപ്പെട്ടു.
അതിനിടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ കണ്ടെത്താന്‍ വിവരം നല്‍കുന്നവര്‍ക്ക് ശിവസേന ഷിന്‍ഡെ വിഭാഗം 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവും നടത്തി.