മുംബൈയിൽ അദാനി ഗ്രൂപ്പിനെതിരെ കോൺഗ്രസ് രാജ്ഭവനിൽ പ്രതിഷേധ മാർച്ച്

അദാനി കുംഭകോണത്തിൽ മോദി സർക്കാരിന്റെ മൗനം കൊണ്ട്‌ ഒന്നും രക്ഷപെടാൻ പോകുന്നില്ലെന്ന് മനസ്സിലാക്കണമെന്ന് പാട്ടൊളെ പറഞ്ഞു.
മുംബൈയിൽ അദാനി ഗ്രൂപ്പിനെതിരെ കോൺഗ്രസ് രാജ്ഭവനിൽ പ്രതിഷേധ മാർച്ച്
Updated on

മുംബൈ: രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി, ഹിൻഡൻബർഗ് റിപ്പോർട്ടിലെ സ്റ്റോക്ക് കൃത്രിമ ആരോപണത്തിൽ കുടുങ്ങിയ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ മഹാരാഷ്ട്ര കോൺഗ്രസ് തിങ്കളാഴ്ച രാജ്ഭവനിൽ പ്രതിഷേധ പ്രകടനം നടത്തി. പാർട്ടി സംസ്ഥാന അധ്യക്ഷൻ നാനാ പടോലെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മുതിർന്ന നേതാക്കളായ അശോക് ചവാൻ, ബാലാസാഹേബ് തോറാട്ട് തുടങ്ങിയവരും പങ്കെടുത്തു.

അദാനി കുംഭകോണത്തിൽ മോദി സർക്കാരിന്റെ മൗനം കൊണ്ട്‌ ഒന്നും രക്ഷപെടാൻ പോകുന്നില്ലെന്ന് മനസ്സിലാക്കണമെന്ന് പാട്ടൊളെ പറഞ്ഞു. അദാനി ഓഹരികൾ തകർന്നതോടെ ജനങ്ങൾക്ക് വൻതുകയാണ് നഷ്ടമായത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ കോൺഗ്രസ് എന്നും കൂടെയുണ്ട്".അദ്ദേഹം കൂട്ടിച്ചേർത്തു.

"കോൺഗ്രസ് മാത്രമല്ല, 16 പ്രതിപക്ഷ പാർട്ടികളും ഈ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ മോദി സർക്കാർ മൂക്കിന് താഴെ നടന്ന ഗുരുതരമായ അഴിമതിയെ അവഗണിക്കുന്നതിൽ ലജ്ജ തോന്നുന്നു."മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ മാർച്ചിൽ പങ്കെടുത്തു സംസാരിക്കവെ  പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com