മുതിർന്ന കോൺഗ്രസ് നേതാവും നന്ദേഡ് എംപിയുമായ വസന്തറാവു ചവാൻ അന്തരിച്ചു

സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും വസന്തറാവു ചവാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്
congress leader vasanth rao chavan passed away
വസന്തറാവു ചവാൻ
Updated on

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും നന്ദേഡ് എംപിയുമായ വസന്തറാവു ചവാൻ തിങ്കളാഴ്ച പുലർച്ചെ അന്തരിച്ചു. 70 വയസായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.

അണുബാധയെ തുടർന്ന് അദ്ദേഹത്തെ നന്ദേഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസവും രക്തസമ്മർദവുമുണ്ടായിരുന്നു. തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും വസന്തറാവു ചവാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം മത്സരിച്ചു വിജയിച്ചു.അദ്ദേഹം 70-ാം വയസ്സിൽ ആദ്യമായി പാർലമെന്‍റ് അംഗമായി. ചവാന്‍റെ മരണവാർത്ത പരന്നതോടെ രാഷ്ട്രീയ പ്രതികരണങ്ങൾ വന്നുതുടങ്ങി. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) തലവൻ നാനാ പടോലെ മുതിർന്ന നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Trending

No stories found.

Latest News

No stories found.