ഹേമന്ത് കർക്കറെയുടെ മരണത്തെക്കുറിച്ചുള്ള തന്റെ പരാമർശം വിവാദമാക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ

മുംബൈ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയുണ്ടയിൽ എടിഎസ് മേധാവി മരിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം
Congress leader Vijay Vadethiwar says his remarks on Hemant Karkare's death should not be controversial
Hemant Karkare, Vijay Vadethiwar
Updated on

മുംബൈ: 2008ൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവൻ ഹേമന്ത് കർക്കറെയെ വെടിവച്ചത് മുംബൈ പൊലീസ് ഉദ്യോഗസ്ഥനാണെന്നും പാകിസ്ഥാൻ ഭീകരരായ അജ്മൽ കസബും ഇസ്മായിൽ ഖാനും അല്ലെന്നുമുള്ള കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ വിവാദ പ്രസ്താവന പോലീസ് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു.

അതേസമയം ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ വിജയ് വഡേത്തിവാർ വിരമിച്ച ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഷംസുദ്ദീൻ മുഷ്‌രിഫിന്റെ "ഹേമന്ത് കർക്കരെയെ കൊന്നത് ആരാണ്?" എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഇക്കാര്യം പരാമർശിച്ചതെന്നു പറയുകയുണ്ടായി. ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും കോൺഗ്രസ്‌ നേതാവ് പറഞ്ഞു.

മുംബൈ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയുണ്ടയിൽ എടിഎസ് മേധാവി മരിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ കർക്കറെയുടെ ശരീരത്തിൽ തുളച്ചുകയറിയ ഓരോ വെടിയുണ്ടകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും കസബും ഖാനും ഉപയോഗിച്ച ആയുധങ്ങളുമായി അവ പൊരുത്തപ്പെടുന്നതായും ഭീകരാക്രമണത്തിൻ്റെ അന്വേഷണവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. "ഗോവിൽക്കറോ മുംബൈ പോലീസിലെ മറ്റൊരു അംഗമോ അദ്ദേഹത്തിന് നേരെ ഒരു വെടിയുതിർത്തിട്ടില്ല. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് മുഷ്‌രിഫ് ഉന്നയിക്കുന്നത്," ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com