'കോൺഗ്രസിന്‍റെ ആത്മാവ് ഹിന്ദുവാണ്, രാമക്ഷേത്ര ഉദ്ഘാടനത്തിന് കോൺഗ്രസ്‌ പാർട്ടി പങ്കെടുക്കണം': ഉദ്ധവ് താക്കറേ

കോൺഗ്രസിന്‍റെ ആത്മാവ് ഹിന്ദുവാണെന്നും എഡിറ്റോറിയലിൽ കൂട്ടിച്ചേർത്തു.
ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

മുംബൈ: കോൺഗ്രസിന്‍റെ ആത്മാവ് ഹിന്ദുവാണെന്ന് ശിവസേന നേതാവ് (യുബിടി) പറഞ്ഞു. ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പരിപാടിയിൽ സംഘാടകർ ക്ഷണിച്ചിട്ടുണ്ടെങ്കിൽ കോൺഗ്രസ് പങ്കെടുക്കണമെന്ന് പാർട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്‍റെ ആത്മാവ് ഹിന്ദുവാണെന്നും എഡിറ്റോറിയലിൽ കൂട്ടിച്ചേർത്തു. കോൺഗ്രസും ശിവസേനയും (യുബിടി) മഹാവികാസ് അഘാഡിയുടെ കീഴിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (ശരദ് പവാർ) സഖ്യകക്ഷികളാണ്.

അതേസമയം ജനുവരി 22ലെ പരിപാടിയുടെ സംഘാടകർ ശിവസേന (യുബിടി) നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ ക്ഷണിച്ചിട്ടില്ല. ഇത് ബോധപൂർവമായ അവഹേളനമായാണ് യു ബി ടി നേതാക്കൾ കാണുന്നത്. ശ്രീരാമൻ ആരുടെയും സ്വന്തമല്ലെന്നും ജനുവരി 22ലെ പരിപാടി പാർട്ടി പരിപാടിയായി കാണാതിരിക്കുന്നത് ആണ് ബിജെപിക്ക് നല്ലതാണെന്നും ശിവസേന (യുബിടി) വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എംവിഎ ഘടകകക്ഷികൾ തമ്മിൽ നല്ല ബന്ധമുണ്ടെങ്കിലും, പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായം തുടരുന്നത് വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com