
ജോജോ തോമസ്
മുംബൈ: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്ത് തടവിലാക്കിയതിനെതിരെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇത് ഭരണകൂടത്തിന്‍റെ പിന്തുണയോടെയുള്ള ലജ്ജാകരമായ പീഡനംആണെന്നും, ബിജെപി സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യമെമ്പാടും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന സമാനമായ വേട്ടയാടലുകള്‍ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ക്രിസ്ത്യാനികളുടെ വോട്ട് നേടാന്‍ സ്‌നേഹ യാത്ര നടത്തുന്ന ബിജെപി, ഛത്തീസ്ഗഡില്‍ തങ്ങളുടെ സര്‍ക്കാര്‍ കന്യാസ്ത്രീകളെ വേട്ടയാടി ജയിലിലടയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന് ജോജോ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എ ഗോപിചന്ദ് പദല്‍ക്കര്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും പാസ്റ്റര്‍മാര്‍ക്കുമെതിരെ നടത്തിയ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ക്കും അക്രമത്തിന് ആഹ്വാനം ചെയ്തതിനും എതിരെ നേരത്തെ പതിനയ്യായിരത്തിലധികം ക്രിസ്ത്യാനികള്‍ മുംബൈയിലെ ആസാദ് മൈതാനത്ത് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന്, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ മുന്‍കാല ആക്രമണങ്ങളെയും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെയും ജോജോ തോമസ് ഓര്‍മ്മിപ്പിച്ചു. ''ഇത്തരം പ്രവൃത്തികള്‍ വിഭജനത്തില്‍ തഴച്ചുവളരുന്ന ഒരു പ്രത്യയശാസ്ത്രത്തിന്‍റെ വിഷലിപ്തമായ ഫലങ്ങളാണ്,'' അദ്ദേഹം പറഞ്