അടൽ സേതു പദ്ധതിയിൽ വൻ അഴിമതി നടത്തിയത് മൂലമാണ് റോഡിൽ വിള്ളൽ വന്നതെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയെ അവഗണിച്ചുവെന്ന് പടോലെ വിമർശിച്ചു
congress said that the crack in the road was due to massive corruption in the atal setu project
അടൽ സേതു പദ്ധതിയിൽ വൻ അഴിമതി നടത്തിയത് മൂലമാണ് റോഡിൽ വിള്ളൽ വന്നതെന്ന് കോൺഗ്രസ്

മുംബൈ: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് നിർമ്മാണത്തിൽ മഹായുതി സർക്കാർ വൻ അഴിമതി നടത്തിയെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ ആരോപിച്ചു. നവി മുംബൈ അപ്രോച്ച് റോഡിലെ വിള്ളലുകൾ ഉണ്ടായത് വൻ അഴിമതി നടത്തിയത് കൊണ്ടാണെന്നും സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷൻ പറഞ്ഞു. എന്നാൽ ഇത് ചൂണ്ടിക്കാട്ടിയിട്ടും എംഎംആർഡിഎ ഇത് നിരാകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയെ അവഗണിച്ചുവെന്ന് പടോലെ വിമർശിച്ചു. അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കണം എന്നും എം പി സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.