

ബിഎംസി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്
മുംബൈ : ബിഎംസി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പാര്‍ട്ടിയുടെ മുംബൈ ഘടകം അധ്യക്ഷ വര്‍ഷ ഗായ്ക്വാഡ് പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകരോട് ബിഎംസിയില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്താന്‍ ദൃഢനിശ്ചയം ചെയ്യാന്‍ അവര്‍ ആഹ്വാനം ചെയ്തു. 227 സീറ്റുകളിലും മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശിവസേന ഉദ്ധവ് വിഭാഗ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി സഖ്യം ചേര്‍ന്നേക്കുമെന്ന വിലയിരുത്തലിനിടെയാണ് മുംബൈ നഗരത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം.
എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല, മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷവര്‍ധന്‍ സപ്കല്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് വര്‍ഷയുടെ പ്രതികരണം.